Tuesday, January 11, 2011

മീൻ‌മണമുള്ള ജീവിതം

അഞ്ചരയ്ക്ക് തണുത്തു വിറച്ചും

ഏഴേമുക്കാലിന് ധൃതി വിഴുങ്ങിയും

ആറരയ്ക്ക് ശാന്തമായ് അലസമായും

എട്ടരയ്ക്ക് തലപെരുത്ത് തളർന്നും…

വഴിനടക്കുമ്പോൾ മണക്കും…

മത്തി, അയല, ഷേരി, മാന്തൾ

മസാലക്കൂട്ടിൽ തേങ്ങയരഞ്ഞ്

മെല്ലെ തിളച്ചതിന്റെ ആവിമണം.



കിടക്കയിൽ മീൻപോലെ ഇടം‌വലം

തിരിഞ്ഞു കിടന്ന് ഉറക്കമിളയ്ക്കെ

വരാലുകൾ കൂട്ടംകൂട്ടമായി കരയിലേറി

ഇരുകാലുകൾ വളർന്ന് നടന്ന്

കന്യകമാരും കാമുകരുമായ ജാലം.

വറുത്തതും പൊരിച്ചതുമായി മയക്കം

കഴിഞ്ഞകാലത്തെ വിളമ്പി നീട്ടുന്നു.



മഴയിലൂടേതോ മകരച്ചാകര

ജനലിന്മേൽ മുട്ടിവിളിച്ച് ചോദിച്ചു:

മാതിയാകാത്തതാം രുചിക്കൊതികളിൽ

അടയിരിക്കുന്ന ദുരാർത്തിഭൂതമേ!

ഇടറിക്കാലുകൾ പതിക്കുവോളവും

ഉദരക്കായലിൻ തിരപ്പെരുക്കത്തിൽ

തുടിച്ചുനീന്തുവാൻ കൊതിച്ചുകൊണ്ടു നിൻ

സ്ഥിതിഗതിയുടെ പരാദജീവിതം.

***



പൊരിമീൻ‌പടം google അടുക്കളയിൽ നിന്ന്‌

7 comments:

കാവലാന്‍ said...

മനസ്സു തൊടുന്ന ചിലതുണ്ട് കവിതയില്‍, അഭിനന്ദനങ്ങള്‍

Jayesh/ജയേഷ് said...

കവിത ചലിക്കുന്നുണ്ട്..ചകിളകളിളക്കി..

എം പി.ഹാഷിം said...

njaan neratthe vaayichathaanu
shivettan vaayana oru prathyeka anubhoothiyaanu

എം പി.ഹാഷിം said...

ഒരു നല്ല വായന
ശിവേട്ടന്റെ കവിതയാണെങ്കില്‍ ആദ്യമൊക്കെ ഒരു കോപ്പിയെടുത്ത് വെയ്ക്കുമായിരുന്നു.
കാരണം ജോലി സമയത്തിനിടയില്‍ പൊടുന്നനെയൊരു വായന
കവിതകള്‍ സംവദിക്കാന്‍ സാധാരണ നിന്ന് തരില്ലായിരുന്നു .
അന്നത്തെ കവിതയുമായുള്ള പരിമിതമായ അറിവും വായനയുടെ കുറവും തന്നെയായിരുന്നു കാരണമെന്ന്
ഇപ്പോള്‍ ശിവേട്ടന്‍ കവിതകള്‍ വായിക്കുമ്പോള്‍ മനസ്സിലാവുന്നു.
ഇപ്പോഴും ഒരുപാടെഴുത്തുകളുടെ മനസ്സിലങ്ങിനെ തന്നെയുണ്ട്‌
"അരം , വാള്‍ , മരം "
"കിണറ്റുലോകം "
"വീട് ഒരു ദേവാലയം "
"ചീഞ്ഞുപോയ ഒരു കണ്ണിനുള്ളില്‍ "
ഈ കവിതകളുടെയൊക്കെ വരികള്‍ പോലും മനസ്സിലങ്ങിനെ കിടക്കുന്നു.

എല്ലാവിധ ആശംസകളും
സസ്നേഹം .........

pradeepramanattukara said...

കവിത അനുഭവിപ്പിച്ചു

Unknown said...

എനിക്കും പറയാനുണ്ടായിരുന്നത്!!!
ഈ പരാദ ജീവിതതെക്കുറിച്ച്...

Aji said...

നല്ല കവിത... നന്ദി..