സരയുവില്‍ മുങ്ങും മുമ്പ്
തല തകര്‍ത്തത് ഒരു കോണ്‍ക്രീറ്റ് ശിലയായിരുന്നെന്ന്
തന്റ്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ട്
രാമന് ഞെട്ടിയതിനാല്‍
വൈകുണ്ഠത്തിലേക്ക് ലൈവായി പറയാന്‍വെച്ചത്
ഒരു മിസ്ഡ് കോളായി കലാശിച്ചു.
ലക്ഷ്മണന്റ്റെ നെന്ചില് തറച്ചത്
ഒരു വേല്‍മുനയാണത്രേ!
മൈഥിലിയുടെ ഗര്‍ഭത്തെ പിളര്‍ന്നത്
കൊടുവാളോ വടിവളോ എന്ന്
ഫോറന്‍സിക് റിപ്പോര്‍ട്ട് പറഞ്ഞില്ല.
കുട്ടിയുടേത് മനുഷ്യരൂപമായിരുന്നെന്ന്
തെഹല്‍ക സ്ഥാപിച്ചു.
സരയുവിനു കുറുകെയുള്ള പാലത്തില്‍
പിന്നെയും....
സായുധപാണികള്‍ ഉശിരോടെ കാത്തുനിന്നു
ശിലകള്ക്കുമേല് ചൊരിയുന്ന കുമ്മായച്ചാന്തില്‍
സ്വന്തം രക്തം ചേര്‍ക്കാന്‍.
താഴെ...
ജലോപരി ഒഴുകിയകന്ന ജഢങ്ങളിലെങ്ങും
വിക്ഷുബ്ധതയുടെ നീലിമ ഇല്ലായിരുന്നു.
ചാവേറിന്റെ ചരിതങ്ങളും
അവരില്‍ വര്‍ണ്ണച്ചേലയായില്ല.
ഉടഞ്ഞുവീണ ദേവാലയത്തിന്റ്റെ
അസ്ഥികളില്‍കാറ്റ് കൊളുത്തിയ ബാംസുരി മാത്രം
ഖമാസ് രാഗത്തില്‍ വിലപിച്ചു.
കരയില്‍...
തൊപ്പിയും താടിയും ആചാര്യന്മാരായി
തമ്മിലിടഞ്ഞും പിണഞ്ഞും പകര്‍ന്ന
രതിസീല്ക്കാരം മാത്രം മേഘങ്ങളിലേക്ക്
വൈദ്യുതി തൊടുത്തു.
കണക്കെടുപ്പിനൊടുവില്‍
ലാഭച്ഛേദങ്ങള്‍ക്കു ശേഷം
സായുധപാണികള്‍ പിന്നിലൊളിപ്പിച്ച്
രണ്ടാളും പുന്ചിരിച്ചു:
വരൂ... ഇനി നമുക്കൊരു സേതു ബന്ധിക്കാം.
+++
8 comments:
പുതിയ കവിത - സരയുവില്‍ നിന്ന്....
പുതിയ കവിത - സരയുവില്‍ നിന്ന്....
മാഷെ,
ഭാരതത്തിന്റെ പൈതൃകം കാക്കാന്‍ ചിലപ്പോള്‍ ഇതൊക്കെ വേണ്ടിവരില്ലെ? കൂടുതല്‍ കമന്റില്ല! :)
ശിവപ്രസാദ് സര്,
സാറിന്റെ “ഗുലാം അലി പാടുന്നു..” എന്ന ഗസല്‍ ഞാനൊന്നു പാടാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ബ്ലോഗ് ഇപ്പോഴാണ് കണ്ടത്.
സമയസൌകര്യങ്ങളൊതുവരുമ്പോള് കേള്‍ക്കുമല്ലൊ.
ലിങ്ക് താഴെ.
http://bahuvreehi.blogspot.com/2007/12/blog-post.html
ORU VALIYA NAMASKAARAM ALIYA...
for your cutting slaap to the new Bharatha-Narendrasuran's..
keep journeys.........
മാഷേ ,
നന്നായിരിക്കുന്നു,
ഈ കവിതക്ക് ആ ചെയ്തികളെക്കാള്‍ ഭാരത പൈതൃകം കാക്കാനായിരിക്കുന്നു
:)
ഇതിനൊക്കെ എതിരെ പ്രതികരിക്കാന്‍ സാമൂഹികപ്രവര്ത്തകന് എന്ന നിലയില്‍ ശിവേട്ടന് ബാധ്യസ്തന്‍ തന്നെ... നന്നായിരിക്കുന്നു.
Post a Comment