കവിത:
ജലത്തില്‍ മത്സ്യം വരയ്ക്കുന്ന ജീവിതംപുറത്തുനിന്നറിയാത്തവര്മുങ്ങാംകുഴിവിദ്യയെ കവിതാഗവേഷണമാക്കുന്നത്...വലക്കണ്ണികളുടെ കണ്ണടുപ്പങ്ങളില്അരക്ഷിതത്വം തിരിയാത്തവര്സുരക്ഷയെക്കുറിച്ച്അന്യഭാഷയില് ഉപന്യസിക്കുന്നത്...ഉടല് മാത്രമുള്ള ജലസസ്യത്തെ കുമിളപ്പൂക്കളാല്‍ കളിയാക്കിസമ്മിശ്രവായുവിലെ പ്രാണാനുപാതംശരിയെന്ന് കരുതുന്നത്...പ്ലാസ്റ്റിക്കും അമ്ലമണലും രാസച്ചെളിയും ലവണാത്മാക്കളുടെ ചിരിയുംമുഖത്തെഴുത്ത് പൊളികളും...കൃത്യമായ അളവിലും ചതുരത്തിലുംതൂക്കത്തിലും ചമയ്ക്കപ്പെട്ട പിന്തുടരപ്പെട്ട;ഉടച്ചതെങ്കിലും പുതുക്കപ്പെടാത്ത...വൃത്തവും കോണുമില്ലാത്ത ഈ ജീവിതമാണ്നമ്മള് ശവദൂരങ്ങളായിതിന്നുതീര്ക്കുന്നതെന്ന്....ഒരിക്കലും ഒരുവരും പറയാതിരിക്കട്ടെ!000
കവിത:
ഉത്തലലെന്‍സിന്റെ കനത്തില്‍
അടുത്തുകാണുന്നവയെല്ലാം അസ്സലാവണമെന്നില്ല!
ഓര്‍മയുണ്ടാവുമല്ലോ
കൊറ്റിയൂരിലെ കാഴ്ചകളെപ്പറ്റി
ടെലിവിഷന്‍കാര്‍ ചമച്ച
പൊട്ടക്കഥകളിലെ പൊരുള്‍.
വംശനാശമില്ലാത്ത പാവങ്ങള്‍
കൊറ്റിയൂരിലെ കൊറ്റികള്‍ പറഞ്ഞു:
നാലെണ്ണം ഇല്ലാഞ്ഞത് ഭാഗ്യം!
മൂന്നെണ്ണം പൊക്കിപ്പിടിച്ച്
ഒന്നിലൂന്നിയുള്ള ധ്യാനയോഗം
സ്വര്‍ഗ്ഗവാതില്‍ നൂഴുമ്പോലെ എളുപ്പമല്ല.
മീന്‍പിടിക്കുന്നതിലെ നയതന്ത്രം
വെറും മലം മുട്ടലല്ല.
ബുദ്ധിയുള്ളവര്‍ക്കേ അതിന്റെ മുട്ടറിയൂ.
റബറ് കര്ഷകന് ഈനാശു
ഉന്നംപിടിക്കുന്ന എരട്ടക്കുഴല്
ആത്മാവിന് സഞ്ചരിക്കാനുള്ള
ഇരുള്‍ത്തുരങ്കമാണെന്ന് കരുതിയാലും
ധ്യാനത്തിന് ശാന്തി വേണമെങ്കില്‍
ചുണ്ടനെത്തന്നെ കോര്‍ക്കണം.
പൊന്തമറവിലെ ചെന്നായ
ചങ്ങാത്തം കൊതിച്ച്
കടങ്കഥ പറയാന്‍ വരുമ്പോള്‍
സുല്ലിടാന്‍ പറ്റില്ലല്ലോ!
ധ്യാനമൊടുക്കി കോക്രിച്ച്
കളിയാക്കല്‍ കൂക്കോടെ
ഒറ്റയൊരു പറക്കലാ പിന്നെ.
തൊണ്ടയിലെ മുള്ളെടുക്കാന്‍
പണ്ട് പോയതിന്റെ പൊല്ലാപ്പ്
നൂറ് തലമുറയ്ക്കും മറക്കാവതല്ല.
അങ്ങനെ പറക്കുമ്പോള്‍...
പതിനാലുകാരിയുടെ ഞരങ്ങല്‍
എഴുപതുകാരിയുടെ മൃതിച്ചോര
തൊപ്പിക്കാരന്റെ തീഗുണ്ട്
നെറ്റിക്കുങ്കുമമുള്ള കൊടുവാള്
തടിയൂര്‍ ഷാപ്പിലെ കുടിപ്പകമേളം
തൊഴില്‍ത്തര്‍ക്കത്തിലെ ചോരത്തുണി
പ്ലസ് ടു മാവിന്റെ മറവിലെ
ഡപ്പാങ്കൂത്ത് പ്രേമത്തകില്‍...
എല്ലാമെല്ലാം കാണുന്നുണ്ട്.
ഉറപ്പായി പറയാം...
ഗ്രാമസഭാംഗിയുടെ അവിഹിതത്തില്‍
കുറ്റാരോപിതന്റെ കുടുക്കത്തലപൊളിച്ചതും
കുളത്തിലിട്ടതുമൊന്നും
ബാങ്കുമുറ്റം മുതല്‍ കോടന്‍ചിറ വരെ
അനുഗമിച്ച ഞാനും കണ്ടിട്ടില്ല.
മണലൂറ്റുകാരന്‍ മാത്തുകണ്ട്രേക്കിന്
വാക്കിനും വാശിക്കും കുറവോ?
അതിയാനൊന്നും പറഞ്ഞില്ല
അറിഞ്ഞുമില്ലെന്ന് ഞാന്‍ പറയണോ?
എല്ലാം തലവിധിയാണെന്നേ...!
ചുമ്മാതല്ല മാളോരെ,
ഈ കൊറ്റിയൂരിലെ കൊറ്റികളെല്ലാം
ഡെപ്യൂട്ടെഷന്‍ വാങ്ങി സ്ഥല വിടുന്നെ!
അവനവന്റെ ആസനം നനയാതെ നോക്കാന്‍
എന്തെല്ലാം പാടാണ്
എന്റെ ശ്രീവല്ലഭാ!
***
കവിത:കൊല്ലണോ, വളര്‍ത്തണോ...മുന്മൊഴിയുടെ നിഴലിനെ?ബലിക്കാക്ക പറഞ്ഞു:കൊന്നേക്കൂ...മൂന്നുരുള കൊത്താന്‍ അതല്ലേ ഉപായം?കുറിഞ്ഞി മൊഴിഞ്ഞു:നടുത്തുണ്ടം കിട്ടുമെങ്കില്നാലുവട്ടം സമ്മതം.നിഴല്‍ വെറുമൊരു നിഴലല്ലെന്ന്,നിറംപിടിപ്പിച്ച നുണയെന്ന്,നിലവറയിലെ സര്‍പ്പമെന്ന്,നിത്യനിര്‍വാണസൂത്രമെന്ന്,നീതിയില്ലാ സത്വമെന്ന്,ശുദ്ധശൂന്യതാ സ്വത്വമെന്ന്...പലരും ഗവേഷണത്തില്‍ കണ്ടു.പടവലത്തിന് വളമിട്ട് തണലോല നാട്ടി മഴപ്പാട്ട് ചാറ്റിതനിമലയാളത്തിന്റെ രുചിയോര്ത്ത്ദിനപത്രം മെല്ലെ നുണഞ്ഞിറക്കിഅവനിരിക്കുമ്പോള്അതിരുകള്ക്കകം ചടഞ്ഞിരിക്കുമ്പോള്പുലരിപ്പൊന്തയില് ഉറക്കം തൂങ്ങുന്നകിളികള് തമ്മില്‍ ആര്‍ത്തുകലമ്പുന്നു...കൊന്നേക്കൂ...കൊന്നേക്കൂ...മനസ്സിലുള്ളതാം ചെറിയ വിത്തുകള്നിലത്തിലേക്കവ ചിതറിപ്പാകുവാന്പറഞ്ഞതില്ലാരും, തടഞ്ഞതുമില്ല.പറന്നുവന്നൊരു കതിരെടുത്തവര്‍..കിളികളായിടാം, പഥികരായിടാം...കവിതപോലുള്ള കരളിന്നുള്ളിലെസുഗന്ധമേറ്റൊരു കമനിയായിടാം!ചുരവും മാമലമുടിയും ലാളിച്ച്പുകഞ്ഞ ഗ്രീഷ്മത്തിന് ചെറുകാറ്റായിടാം.അവരെടുത്തവ, അഭിരമിച്ചവ,അതിലെ ബാഷ്പവും മുകിലും തൂര്‍ന്നവ...പരപരാഗണം ഭവിച്ച കാലത്തിന്കുരുതിയില് മുങ്ങി മറഞ്ഞുപോയവ...ചിലവ വാള്‍മുനച്ചിരിയില്‍ കോര്ത്തുള്ളനെറിയും നേരുമായ് വിറങ്ങലിച്ചവ...അവയൊക്കെ പകര്‍ന്നരുളിയ സ്നേഹംഇവിടെന് പാത്രത്തില്‍ ചെറുനാണ്യങ്ങളായ്തിളങ്ങുമ്പോള്, അതിന് നിഴലിനെക്കൊല്ലാന്എനിക്കു വയ്യ...!വിപരീതങ്ങള്‍തന്‍ വിപണിബാന്ധവംകൊതിച്ചു ഞാനെന്റെ മുഖം മറയ്ക്കില്ല.വികൃതമെങ്കിലും വിഫലമെങ്കിലും എനിക്ക് പഥ്യമീ സ്വരപ്പകര്‍ച്ചകള്‍.000