Monday, July 28, 2008

നീലപ്പല്ലുകളില്‍ എന്റെ ചോരയും

പത്തില്‍ എല്ലാം ഏ-പ്ലസ്സായതിനാ
പപ്പാ അത്‌ സമ്മാനമായി തന്നെ.
എല്ലാ ഫീച്ചേഴ്‌സും ഒന്നിനൊന്ന്‌ മെച്ചം.
ഇന്റര്‍നെറ്റും ബ്ലൂടൂത്തും ഉള്‍പ്പെടെ
ലോകം എന്റെ കൈവെള്ളയിലായതും
ഞാനതിനുമേലെ പറക്കാന്‍ തുടങ്ങിയതും
സന്ദേശങ്ങളുടെ നിത്യവര്‍ഷത്തില്‍ നനഞ്ഞും
സന്തോഷങ്ങളുടെ മീഡിയാറേഞ്ചുകളെ തകര്‍ത്തും
പകലും രാത്രിയും പുകമഞ്ഞിലൂടെ
എന്റെ സ്വന്തം ഡ്രാക്കുളാക്കോട്ടയിലെത്തിച്ചതും...

പ്രണയം...
ആദ്യം വരുന്നത്‌ഒരു സ്‌മൈലിയുടെ കൈയൊപ്പായിട്ടാവാം.
പിന്നെ... വളരുന്നതോ...?
സ്നേഹം
സ്വാതന്ത്ര്യം
അണ്ടര്‍സ്റ്റാന്റ്‌ ഈച്‌ അദര്‍...
പിന്നാലെ...
ടൂര്‍ ടു എ ഫാര്‍ പ്ലേസും...!
ക്ലൈമാക്സാണ്‌ ത്രില്ലിംഗ്‌! ഹഗ്ഗും കിസ്സും പിന്നെ... എല്ലാമെല്ലാം.
വീടിനു പുറത്ത്‌ ഇങ്ങനെയും ഒരു ലോകം?
ഞാനെന്നല്ല,
ആരായാലും അടിച്ച്‌ പൊളിച്ചുപോവും.
ഗായത്രിയും അല്‍പം നാരായണീയവും
ലളിതാസഹസ്രനാമവുമെല്ലാം ബൈഹാര്‍ട്ടായതില്‍
അദ്ദേഹവും ഹാപ്പി.
എങ്കിലും...
ഗോപീപീനപയോധരമര്‍ദ്ദനനായി
എന്നെ രാധികയാക്കാനുള്ള കൊതിയാണ്‌
ആ കണ്ണുകളില്‍ നുരഞ്ഞുകവിഞ്ഞത്‌.

"കാമദേവന്റെ ജപമാലയില്‍ നിന്ന്‌
തെറിച്ചുപോയ രുദ്രാക്ഷങ്ങളാണ്‌
നിന്റെ മുലക്കണ്ണുകളെ"ന്ന്‌
ഒരു കവിതയും കൈമുദ്രയും...
ലയിച്ചുപോയത്‌ ഞാനുമറിഞ്ഞില്ല.

"ആശ്രമം വൃന്ദാവനം
കേളീനികുഞ്ജം ഗോവര്‍ധനം
ആസക്തമേഘങ്ങളുടെ രതിമഴ
മണ്ണും വാനവും നിര്‍വാണ സായൂജ്യത്തില്‍...
ഗോപികേ, ഇതു നിന്റെ സ്വര്‍ഗ്ഗാരോഹണം.."
വാക്കുകളില്‍ ചന്ദ്രനും താരങ്ങളും!

മള്‍ട്ടിമീഡിയകളിലൂടെ രാധാമാധവരഹസ്യങ്ങള്‍
ഭൂമിയെ അതിലംഘിച്ചത്‌ ഞാനറിഞ്ഞില്ല.

എന്തിനായി സാക്ഷിമൊഴികള്‍...
തെളിവുകള്‍...
വിശകലനങ്ങള്‍?
കണ്ണാടിയില്‍ എനിക്കില്ല മുഖം,
ഒട്ടിച്ചുവെയ്ക്കാന്‍ ഒരു പൊയ്‌മുഖവും!

ചോരകുഴഞ്ഞ നാവു നീട്ടിച്ചുഴറ്റി
ഇനിയും ചിരിക്കയോ ലോകമേ?
ആരുടെയൊക്കെയോ ജീവിതത്തിനൊപ്പം
നിന്റെ നീലപ്പല്ലുകളില്‍ ‍എന്റെ ചോരയും.

000

11 comments:

പാമരന്‍ said...

ഉഗ്രനായി മാഷെ.

siva // ശിവ said...

ഈ വ്യാകുലതകള്‍ ഒരു നാളും അവസാനിക്കില്ല...നല്ല ചിന്തയും വരികളും..

പൊയ്‌മുഖം said...

കണ്ണാടിയില്‍ എനിക്കില്ല മുഖം,
ഒട്ടിച്ചുവെയ്ക്കാന്‍ ഒരു പൊയ്‌മുഖവും!

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Mahi said...

നന്നായിട്ടുണ്ട്

Unknown said...

കുറേ നാളുക്കള്‍ക്ക് ശേഷമാണ് ഇവിടെ :)

നന്നായിരിക്കുന്നു കവിത

അക്കേട്ടന്‍ said...

ശിവപ്രസാദ്...
നന്നായിട്ടുണ്ട്, എന്നെ ഓര്‍ക്കുന്നോ? സൌദിയില്‍ സുനില്‍ പ്രക്കാനതിന്റെ സുഹൃത്ത്. ചെറുതായിട്ട് ഒരു ബ്ലോഗ് എഴുത്തുണ്ട്. വായിച്ചു വിമര്‍ശിക്കണേ......
ജയശങ്കര്‍

ഹാരിസ് said...

കൊണ്ടു

ഹാരിസ് said...

സിലിഗുരിയില്‍ നിന്നും അധികമില്ല നക്സല്ബാരിയിലെക്ക് നേപ്പാളിലേക്ക് പോകുന്ന വഴിയാണ് .ഒന്നു പോയിക്കൂടായിരുന്നോ ...?

Anonymous said...

AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色

Anonymous said...

AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色