Sunday, January 28, 2007

അബദ്ധപ്പഞ്ചാംഗം

  • കവിത - പി. ശിവപ്രസാദ്‌

പുറത്തുചാടിയത്‌ അബദ്ധമല്ലയോ?
വിഷം തിളയ്ക്കുന്ന വികാരലോകങ്ങള്‍
മുറിച്ചു നീന്തിയത്‌ അബദ്ധമല്ലയോ?

പുരം വിഴുങ്ങിയ പഴമ്പുകിലുകള്‍
മറന്നതില്ല നീപടയൊരുക്കങ്ങള്‍
നിലമൊടുങ്ങിയ നിറപ്പകര്‍ച്ചകള്
‍നിറച്ചതില്ല നിന്‍ മിഴിത്തടങ്ങളെ.

പുകഴ്‌ത്തലൊട്ടുന്ന പുറംചൊറിയലും
പുഴുവരിക്കുന്നകിടക്ക, ക്രീഢയും
പിഴവറിയാത്തമുരട്ടു തത്വവും
പിരിഞ്ഞകലുവാന്‍കൊതിച്ചു കൊണ്ടുള്ള
പരസ്‌പരപ്രേമ കപടവിദ്യയും
പലനാള്‍ ചെയ്യവേ ഒരുനാള്‍ സത്യമായ്‌
പരിണമിക്കുന്ന വരട്ടുശാസ്ത്രവും
കൊടും നിരാശയും കെടുന്ന ബുദ്ധിയും
തടഞ്ഞുവീഴുന്ന വഴി കുഴങ്ങലും
ഒരിക്കലും മാറാ ജനിതകങ്ങളില്‍
‍തിരിഞ്ഞു കുത്തുന്നചതിപ്രമാണവും
നിറഞ്ഞുവീര്‍ത്തതാം മനുഷ്യാ...!
പതഞ്ഞു ചീര്‍ത്തതാം മനുഷ്യാ
നിന്റെയീ മനസ്സില്‍നിന്നു ഞാന്‍
പുറത്തുചാടിയത്‌അബദ്ധമല്ലയോ?

പുറത്തുവന്നൊരെന്‍ നിഴലിനെപ്പോലും
പൊരിച്ചു തിന്നുവാന്‍ പതിയിരിക്കുന്നു
വനത്തെക്കാള്‍ മഹാനരകമായുള്ള
മനുഷ്യലോകത്തിന്‍ മദമിളക്കങ്ങള്‍.

കുരങ്ങനെന്നു നീപരിഹസിച്ചെന്റെ
കുരങ്ങത്തത്തിനെ കുതികാല്‍ വെട്ടല്ലേ!
മനസ്സിനുള്ളിലെ മതിഭ്രമങ്ങളില്‍
മരിച്ചിടാതെ നിന്‍ ചുടലയോളവും
മുഖപടവുമായ്‌ മറഞ്ഞിരിപ്പൊരെന്‍
വികൃതജീവിതം അറിയുന്നില്ല നീ.

000

10 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

... പുകഴ്‌ത്തലൊട്ടുന്ന
പുറംചൊറിയലും
പുഴുവരിക്കുന്ന
കിടക്ക, ക്രീഢയും
പിഴവറിയാത്ത
മുരട്ടു തത്വവും
പിരിഞ്ഞകലുവാന്‍
കൊതിച്ചുകൊണ്ടുള്ള
പരസ്‌പരപ്രേമ
കപടവിദ്യയും
പലനാള്‍ ചെയ്യവേ
ഒരുനാള്‍ സത്യമായ്‌
പരിണമിക്കുന്ന
വരട്ടുശാസ്ത്രവും.... (കവിത - പി. ശിവപ്രസാദ്‌)

Unknown said...

മനോഹരം‍ ശിവപ്രസാദ്..

പുറം ചൊറിയലിന്‍റെ സുഖസുഷുപ്തിയില്‍
നഖപടങ്ങളില്‍ ഉറഞ്ഞിരിക്കും ചുവന്ന പാടുകള്‍.

മഷി നിറച്ചൊരാ തലക്കുടുക്കയില്‍
മറന്നിടുന്നു കമന്‍റുപാത്രത്തിന്‍
മഹത് വചന പ്രകീര്‍ത്തനം.

ചൊറിത്തടത്തിലെ ഉറുമ്പിന്‍ കൂട്ടങ്ങള്‍
ചതഞ്ഞു പൊങ്ങുന്നു ഉടച്ച തേങ്ങാ പൂളുകള്‍ പോല്‍.
പിഴവറിഞ്ഞിട്ടും
ചിരിച്ചു കൊഞ്ചുന്നു
മഹത്തര പ്രപഞ്ഞ്ച കഞ്ച്ചുകം


താങ്കളുടെ കവിത വായിച്ചപ്പോള്‍ തോന്നിയ ചില വരികളാണ് മുകളില്‍ എഴുതിയത്. ഒരു കമന്‍ റ് കവിത എന്ന് കൂട്ടിയാല്‍ മതി.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

Raju... 'immIdiyat~ aant Dainaamik eksploshan' poleyaaNallO varikaL!
kampyUttaRil malayaaLam pinangiyirikkunnu. soRy.

അഡ്വ.സക്കീന said...

നല്ല കവിത, ശിവപ്രസാദ് മാഷേ, നല്ല കവിതയുടെ മാനദണ്ഡങ്ങളൊന്നുമറിയില്ലെങ്കിലും എനിക്കിഷ്ടമായി

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

SakkIna vakkIlE,
valare nandiyunT~. malayaalaththil ezhuthaan kazhiyunnilla. sistaththil chila praSnangaLunT~.
kshamikkuka.

maanadanTangaLonnumalla kavithaye athaakkunnath~. ezhithiya aaLinte samthr~pthiyekkaaLupari ath~ aasvaadakanilunTaakkunna prakampanavum rasanIyathayumaavaNam nalla kavitha.
athorikkalum E=MC2 enna eInstIN thathvamalla.

njaan thankaLeyum vaayikkaRunT~. I vazhi vannathin~ I vikalabhaashayil nandi.

Anonymous said...

“പുറത്തുവന്നൊരെന്‍ നിഴലിനെപ്പോലും
പൊരിച്ചു തിന്നുവാന്‍ പതിയിരിക്കുന്നു
വനത്തെക്കാള്‍ മഹാനരകമായുള്ള
മനുഷ്യലോകത്തിന്‍ മദമിളക്കങ്ങള്‍.“

ശിവപ്രസാദ്, മനോഹരമായ വരികള്‍!.
പുറത്തു ചാടിയ എന്റ്റെ ഉള്ളിലെ സത്വത്തെ പ്പൊലും വെറുതെവിടാത്ത സമൂഹം.
വനമാണിതിലും ഭേദമെന്ന അവന്റെ കണ്ടെത്തല്‍ അതു ഇന്നിന്റെ-വര്‍ത്തമാനത്ത്റ്റിന്റെ- ശാപം തന്നെയാണ്‍.

Unknown said...

'മനസ്സിനുള്ളിലെ മതിഭ്രമങ്ങളില്‍
മരിച്ചിടാതെ നിന്‍ ചുടലയോളവും
മുഖപടവുമായ്‌ മറഞ്ഞിരിപ്പൊരെന്‍
വികൃതജീവിതം അറിയുന്നില്ല നീ. '

അതറിയാതിരിക്കുവോളം ഈ ചെയ്യുന്നതെല്ലാം “ഞാന്‍”

നന്നായിട്ടുണ്ട് സുഹൃത്തേ.

Raji Chandrasekhar said...

‘ചാരുകേശി’
പുതിയൊരനുഭവമാണു തരുന്നതു്.
ഞാന്‍ ലിങ്കു ചെയ്യുന്നു.
ഒത്തിരിയൊത്തിരി ഇഷ്ടമായി.
താങ്കള്‍ കൃതഹസ്തനായ കവിയാണെന്ന് എല്ലാ കവിതകളും വിളിച്ചു പറയുന്നുണ്ട്.

Raji Chandrasekhar said...

free versil ഇത്ര അനായാസം കവിത രചിക്കാനുള്ള കഴിവ് എന്നെന്നും നില നില്‍ക്കട്ടെയെന്ന് ആശംസിക്കുന്നു.

താങ്കളുടെ കവിതകള്‍ “സമകാലീന മലയാ‍ള“ത്തില്‍ (http://samakaleenamalayalam.blogspot.com/)കൂടി പോസ്റ്റ് ചെയ്യാമോ

ഈ ചിത്രശലഭം എവിടെ നിന്നാണു പറന്നു വന്നത്, എങ്ങനെയെന്നു കൂടി പറയണേ....

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

നന്ദി രാജി. ഞാനും (വനിതകളില്‍) രാജിയുടെയും ദ്രൌപതിയുടെയും കവിതകള്‍ ശ്രദ്ധിക്കാറുണ്ട്‌. പറഞ്ഞപ്രകാരം സമകാലീന മലയാളത്തില്‍ പോസ്റ്റാന്‍ ശ്രമിക്കാം.

ശലഭത്തെ പിടികൂടി അതിന്റെ ഉല്‍ഭവകേന്ദ്രത്തിലെത്തിയാല്‍ രാജിക്കും ഒന്നിനെ സ്വന്തമാക്കാം. ശ്രമിച്ചോളൂ.