അജ്മാനിലെ ആകാശം പറഞ്ഞു:
പനിക്കിടക്കയിലായതില്‍ മുഷിയേണ്ട...
മൂക്കൊലിപ്പും പേക്കിനാവും കുടഞ്ഞെറിഞ്ഞ്
നാളെഒരു പൂച്ചെണ്ടുമായി ഞാന്‍
നിന്‍റ്റെ ആതിഥേയയാവാം.
ഈ പര്‍ദ്ദയും പരിഭവവുമൊഴിഞ്ഞ്
ഇലപൊഴിക്കുന്ന ശിശിരത്തിന്‍റ്റെ
മഞ്ഞുകണങ്ങളായി ഞാന്‍ മൊഴിയും...
വരൂ സ്നേഹിതാ,
ഈ തുറന്ന കൈകളിലേക്ക്...
സ്വയം പതിക്കുകഈ നെന്‍ചിലേക്ക്....
ഇറക്കിവെയ്ക്കുക ഹൃദയഭാരം.
തുരുമ്പിച്ച തുലാസിന്‍റ്റെ തട്ടുകളിലെങ്ങും
ആത്മവിശുദ്ധിയെ വെയ്ക്കരുത്.
ഭാരക്കട്ടികള്‍ക്ക് പറയാനാവില്ല
വിദൂരമനസ്സിന്‍റ്റെ വിഫലാവേഗങ്ങള്‍!
ചൊല്ലിയൊഴിയാത്ത കവിതപോലെ
നിറകണ്ണുകളില്‍ തിരികളുലയുമ്പോള്‍
ഇടറുന്ന തേങ്ങലുകള്‍ക്കിടമേകാതെ
എന്‍റ്റെ മുടിത്തൊങ്ങലുകളില്‍
നിന്‍റ്റെ മുഖമമര്‍ത്തുക.
എള്ളും എരുക്കും പൂക്കുന്ന ഗന്ധം...
ഏലച്ചായ തിളയ്ക്കുന്ന ഉന്മാദം...
പാലമരം വയസ്സറിയിച്ച പ്രണയം...
എല്ലാം നീയെന്നില്‍ കണ്ടെത്തും.
അതുവരെ...
എന്‍റ്റെ പനിക്കിടക്കയുടെ തലയ്ക്കല്‍
തണുവുറഞ്ഞ കൈപ്പടവുമായി
ഉറങ്ങാതെ കാത്തിരിക്കുക.
ചിന്തേരിട്ട ചില വാക്കുകള്‍
എനിക്കായി കരുതിവെയ്ക്കുക.
***
10 comments:
പുതിയ കവിത, അജ്മാന്‍,മഴക്കാലമ്,ആദ്യപ്രഭാതം
kavitha hridyamaayi, bhaavukangal..
നന്നായിരിക്കുന്നു പുതിയ കവിത.
വരൂ സ്നേഹിതാ,
ഈ തുറന്ന കൈകളിലേക്ക്...
സ്വയം പതിക്കുകഈ നെന്‍ചിലേക്ക്....
ഇറക്കിവെയ്ക്കുക ഹൃദയഭാരം.
നല്ല വരികള്‍
വളരെ നന്നായിട്ടുണ്ട് കവിത! :-)
കൊള്ളാം നന്നായിരിക്കുന്നു.ചിന്തേരിടാത്ത വാക്കുകളാണേ.
കവിത ഇഷ്ടമായി.അജ്മാനില്‍ മഴ പെയ്യുന്നതിന് മുന്‍പാണോ ഇത് എഴുതിയത് ?
പ്രസാദേട്ടാ....
വീണ്ടും പ്രവാസത്തിന്റെ ഭാണ്ടം ചുമക്കേണ്ടി വന്നല്ലെ..:)
Sivetta, plz call me back: 0507073825
Vinod
Post a Comment