കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്!
Wednesday, December 12, 2007
ചരിത്രത്തിന്റ്റെ വികൃതികളില്‍ ചിലവ
രണ്ടായിരം പാതിരിമാരും
അത്രയുംതന്നെ ദേവസ്വക്കാരും
അതില്‍ക്കുറയാത്ത മറ്റു ന്യൂനപക്ഷങ്ങളും
രണ്ടു ലോറി നേതാക്കളും
അത്രത്തോളം അനുയായിസേനകളും
ഉള്‍ക്കൊള്ളുന്ന കൊച്ചുവൃത്തത്തില്‍
'കേരളം'എന്ന പേരിനെ 'റബ്ബളം' ആക്കി
മുന്നേറുകയുണ്ടായതായി മാര്‍ക്കോപോളൊ...
രണ്ടായിരാമാണ്ടിന്റ്റെ അന്ത്യഘട്ടത്തെക്കുറിച്ച്
വാചാലനാകുന്നു.
പള്ളിക്കൂടങ്ങളില്‍ നിന്നുള്ള വിളവെടുപ്പ്
മുന്‍കാലങ്ങളെക്കാള്‍ പതിന്മടങ്ങ്
വെട്ടുമേനിയായിരുന്നെന്ന് സ്ഥാപിക്കാ
ന്ചില തിരുമേനിമാരെയും ഇളമേനികളെയും
അമെരിഗോ, വാസ്കോ തുടങ്ങിയ
ഗവേഷകര്‍ ഉത്തരോദ്ധരിച്ചിരിക്കുന്നുമുണ്ട്.
പിതാക്കന്മാരുടെ യജ്ഞാലയത്തില്‍ നിന്ന്
അറുപതിനായിരവും
ദേവസ്വം വക കാര്യാലയത്തില്‍ നിന്ന്
അത്രത്തോളവുംമറ്റു ന്യൂനപക്ഷങ്ങളുടെ വക
അതില്‍ക്കുറയാത്തതും
നേതാക്കളുടെ കൂടുകളില്‍ നിന്ന്
മേല്‍പ്പറഞ്ഞ സംഖ്യയെ വെല്ലാത്തതും
ഒക്കെയൊക്കെയായ ഭിഷഗ്വരാദികള്‍
തെരുവിലിറങ്ങി... തേരാപ്പാരാ...!
മനുഷ്യഭാഷയറിയാത്ത
മഹോന്നതപീഠങ്ങളില്‍
അവനവന് കാര്യം വ്രതമാക്കിയ അവര്‍...
ദൈവത്തിന് പകരക്കാരായി
അഭിഷിക്തരായതില്‍പ്പിന്നെയാണ്
ദൈവികചൈതന്യം
ഏതോ കുരുടന്റ്റെ
മിഴിക്കിണറില്‍
ചാടിച്ചത്തത്!
+++
Subscribe to:
Post Comments (Atom)
2 comments:
പുതിയ കവിത - ചരിത്രത്തിന്റ്റെ....
മാഷേ പതിവു പോലെ നന്നായി
Post a Comment