ആഗോളങ്ങളിലുള്ള പുരങ്ങള്‍
ബൂലോഗത്തെയറിഞ്ഞു തുടങ്ങി
ആയിരമല്ലണിചേരുന്നിവിടെ
അയുതമാതാവും നമ്മുടെ ശക്തി.
കൊടികളുയര്‍ത്താന്‍ വാചാടോപ-
ത്തുടികളുയര്ത്താനാരും വേണ്ടാ...
പ്രതിഷേധത്തിന് തീയിതു പൊങ്ങി
പ്രചരിക്കുന്നൂ ഭൂതലമാകെ.
കറിവേപ്പിലയും സുവും വിശ്വ-
പ്രഭയും ദേവനും ഇഞ്ചിപ്പെണ്ണും
ശ്രീജിത്ത്, നന്ദു, ദില്‍ബാസുരനും
രേഷ്മ, കരീം മാഷ്, അലിഫും ഷിജുവും
ജ്യോതിര്‍മയി, കൃഷ്, കൈപ്പള്ളിയും
കാര്‍ണോരായി ചന്ദ്രേട്ടനും...
പലപല പേരിലഗണ്യസഹോദരര്
ഒരുമയിലിങ്ങനെ വര്‍ത്തിക്കുമ്പോള്‍
പ്രതിഷേധത്തിന് ശക്തിനിറഞ്ഞു...
അനോണിത്തങ്ങള് 'കല്ലീവല്ലി'!
ഇപ്രതിഷേധമടങ്ങിയൊതുങ്ങി
പലവഴി നമ്മള് പിരിഞ്ഞേ പോയാല്‍
ഇനിവരുമോരോ വിഷയങ്ങളിലും
ഇതുപോലൊരുമ വിടര്ത്താനാമോ?
അതിനാലുരചെയ്യുന്നു നൂനം
ആരും ഖേദം കരുതീടൊല്ലേ!
ജീവിതമാണീ അകലങ്ങളിലും
നമ്മെ നോക്കി നഖം നീട്ടുന്നു.
ജോലിയുമാധിയുമല്പ്പം ഗമയും
തോളിലെടുത്താലതു തെറ്റല്ല.
കാരണമില്ലാ ചെറുകാര്യങ്ങളെ
കാഞ്ഞിരമുള്ളാല് തോണ്ടിമുറിച്ച്
ഹൃദയങ്ങളിലെ സ്നേഹത്തിന് കനി
വിഷമാക്കീടാന് തുനിയരുതാരും.
ബൂലോഗങ്ങളിലുള്ള സുഹൃത്തേ
ഭൂമി തൊടാതെ നടന്നീടൊല്ലേ!
തറനിലവാരത്തെറികള് പറഞ്ഞാ
ഭീകരവാദം ചെയ്തീടല്ലേ!
വീടിന്നുള്ളിലെ ബോണ്‍സായ് കാണും
പൊട്ടക്കിണറല്ലീ ബൂവുലകം.
000
* ബൂലോഗ നായികാനയകന്മാരുടെ മുഴുവന്‍ പേരുകളും കവിതയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പരാമര്ശിക്കപ്പെട്ടവയൊക്കെ ഒരു പ്രാതിനിധ്യസ്വഭാവത്തില്‍ കാണുവാന്‍ അഭ്യര്‍ത്ഥന.
11 comments:
തുള്ളല്‍ രണ്ടാംഭാഗം ഇതാ.
അത്ര ഭംഗിയായോ എന്ന് സന്ദേഹം. അതുപിന്നെ... ആപ്പീസിലെ സമയം (കോപ്പീറൈറ്റില്ലാത്തത്?) ചൂഷണം ചെയ്ത് ധൃതിയില്‍ എഴുതിയാല്‍ അങ്ങനെയൊക്കെയല്ലേ ഇരിക്കൂ!
ഹയ്യയ്യട!
അടിപൊളി ചാരുകേശീ!
ഇത് ഒരു സ്റ്റേജില്‍ ആടിക്കാണാന് കൊതിയാവുന്നു!
ശിവപ്രസാദ്, തുള്ളല്‍ രണ്ടാം ഭാഗവും നന്നായി. ഇവിടെ,
"ഇപ്രതിഷേധമടങ്ങിയൊതുങ്ങി
പലവഴി നമ്മള് പിരിഞ്ഞേ പോയാല്‍
ഇനിവരുമോരോ വിഷയങ്ങളിലും
ഇതുപോലൊരുമ വിടര്ത്താനാമോ?"
എന്ന കവിയുടേ ചോദ്യവും പ്രസക്തമാണ് !.
കൂട്ടായ്മയിലൂടെ നമുക്കു ഈ വിഷയം ജനശ്രദ്ധയിലെത്തിക്കാന്‍ കഴിഞ്ഞു എന്നു ഞാന്‍ കരുതുന്നു.
wow..shivettaaaaaaaaa....kasari
G.Manu
പ്രതിഷേധത്തുള്ളല് കൊള്ളാം...
മുദ്രാവക്യം ഗംഭീരം.
സമരം ജയിക്കട്ടേ.
വിശ്വം. 8-ആം തിയതി അയികിട്ട് ഇങ്ങോട്ടു വാ!
(ശിവപ്രസാദ് അനുവാദം തന്നാല്‍) സ്റ്റേജില്‍ കയറി ഇതു് അടിക്കാന്‍ സൌകര്യം ഉണ്ടാക്കി തരാം.
:)
വൈകിയതിന് പൊറുക്കുക.. പ്രിയ കൈപ്പള്ളീ! അനുവാദം തന്നിരിക്കുന്നു. ഇതിന്റെ പേരില്‍ 'പകര്‍പ്പവകാശം', 'സ്റ്റേജില്‍ക്കയറി തുള്ളലവകാശം' എന്നിവ ഉന്നയിച്ച് പ്രശ്നമുണ്ടാക്കില്ലെന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു. കൈപ്പള്ളിയുടെ തുള്ളല്‍ ഓഡിയൊ/വീഡിയോ ആയി പ്രതീക്ഷിക്കാമോ?
എന്നുടെ പേരുര ചെയ്യാനങ്ങു
മറന്നതിലമ്പേ പഴിയുണ്ടേലും
ബ്ലോഗ്കുലത്തിന്നൊരുമക്കായി
അണിചേരാനത് ഹേതുവുമല്ല
പ്രതിഷേധത്തിന് തീക്കാറ്റേറ്റു
യാഹൂ ചൂളിയ സുന്ദരനാളില്
മലയാളത്തിന് മാഹാത്മ്യങ്ങള്‍
ഒന്നായ്പ്പാടാം ഒന്നിച്ചുയരാം
നാരായണ ജയ ! നാരായണ ജയ !
ശിവേട്ടാ,ഇത് കലക്കി.
ഇപ്രതിഷേധമടങ്ങിയൊതുങ്ങി
പലവഴി നമ്മള് പിരിഞ്ഞേ പോയാല്‍
ഇനിവരുമോരോ വിഷയങ്ങളിലും
ഇതുപോലൊരുമ വിടര്ത്താനാമോ ?
പ്രസക്തമായ ചോദ്യം...
എല്ലാവര്ക്കും നന്ദി. കൂടുതല്‍ യോജിപ്പിനുള്ള സാധ്യതകള്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ ആരായേണ്ടതുണ്ട്. വിയോജിപ്പുകള്‍ പരസ്പരം പറഞ്ഞുതീര്‍ത്ത് കൂടുതല്‍ നല്ല സൌഹൃദം വളര്‍ത്താന്‍ കാലം നമ്മളെ പ്രാപ്തരാക്കട്ടെ.
:)
Post a Comment