കവിത:
ഇടയനായി വളര്‍ന്നത്
കുഞ്ഞാടുകളെ വിശ്വസിച്ചിട്ടല്ല.
യാദവന്‍ കാലികളെ,
യേശു ആടുകളെ,
പ്രവാചകന്‍ ഒട്ടകങ്ങളെ
മേയ്ച്ചതിന്റെ ലാഭവിഹിതം
മോഹിച്ചിട്ടല്ല.
സ്വന്തമാകിയ ഭൌതികം
ആത്മീയപ്പെട്ടിയില്‍ വീഴ്‌ത്തുന്ന
സമര്‍ഥരുടെ പ്രാര്‍ത്ഥനകള്‍
ഉള്ളം നിറച്ചിട്ടുമല്ല.
പിന്നില്‍ നടക്കുന്ന
അഗണ്യര്‍
അശാന്തര്‍
ആവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനകളില്‍
എനിക്കൊരിടം വേണം!
പീലിക്കോലിനാല്‍ ഉഴിഞ്ഞ്
മന്ത്രം കെട്ടിയിട്ട
വഴിവിതാനങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍
ചരിത്രത്തിലെഴുതും
ഒരു നായകന്റെ മേല്‍വിലാസം,
ചോരപുരണ്ട വിരല്‍മുദ്ര.
കാല്‍പ്പെരുവിരലില്‍,
അഞ്ചു മര്‍മ്മങ്ങളില്‍,
പലായനപീഡനങ്ങളില്‍...
ഒടുങ്ങാതെ തുടരുന്ന വചോവിലാസങ്ങളില്‍
ഞാന്‍ ഇന്നിനെ മറന്ന്
നാളെകളെ സ്ഥിരനിക്ഷേപമായ് മാറ്റുമ്പോള്‍...
മരണാനന്തര പെരുമയില്‍
മുഴുകിത്തേങ്ങി അലയുന്ന
ആടിനെക്കാള്‍ നല്ലത്
ഇടയനാവുന്നതല്ലേ?
മുന്നില്‍ പിടിക്കാന്‍ ഒരു കോടി,
പിന്നില്‍ നിരക്കാന്‍പടയണി,
നിലവിളികള്‍ക്കൊക്കെ പേറ്റന്റുള്ള
തമോവിസ്‌മൃതിയുടെ താലപ്പൊലി.
കാലം തിരിഞ്ഞുനിന്നാല്‍
ഒരു പ്രളയമോ
പെട്ടകമോ
തീമഴയോ...!
ഞാന്‍ തന്നെ ഒരിതിഹ>സം
വേറെയെന്തിന് പ്രതിഭാസം?
000
3 comments:
ഈ കവിത 'കഷ്ടിച്ച്' പോസ്റ്റ് ചെയ്തപ്പോള്‍ സിസ്റ്റം തകരാറായി. ഒരു കമന്റുകൊണ്ട് പിന്മൊഴിയെ അറിയിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അത് ചെയ്യുന്നു. പുതിയ കവിത - 'പ്രതിഭാസം'.
നമ്മുടെ ഇന്നും ഇന്നലെയും നാളെയുടെ സ്ഥിര നിക്ഷേപമാകുമ്പോള്,നമ്മുടെ കാലത്തോളംസ്ഥിരമായ നിക്ഷേപമായി അങ്ങനെതന്നെ നില്‍ക്കുകയും, ഇന്നിനെപ്പറ്റിയുംഇന്നലെയെപ്പറ്റിയും ചിന്തിക്കാത്ത ഒരു ഭാവിതലമുറക്കു ഇറച്ചി വാങ്ങാന്‍ ഉപകരിക്കുകയും ചെയ്യുന്നു.
You said it, Pramod.km. Thanks.
Post a Comment