ഒമ്പതിനും എട്ടിനുമിടയില്‍ വിയര്‍ക്കുന്നു
നിന്റെ കണ്ണിന്റെ കലങ്ങിയ കയങ്ങള്‍.
പുറത്തേക്കു മാത്രം തുറക്കുന്ന വഴിയില്‍
ഏകയാം നിന്നെ തിരികെ വിളിച്ചില്ല.
എങ്കിലും നീയെന്റെ പരിണയസ്‌മൃതികളില്
തീക്ഷ്‌ണമായ് തൊട്ടു വിളിക്കും നവവധു.
ഇളംകാപ്പി വര്‍ണ്ണമാം പട്ടുപുടവ
മുയല്‍ക്കണ്ണിലാളും വിശുദ്ധപാപം
മുനിഞ്ഞ യുവത്വം പകര്‍ന്ന മൗനം
ഇടയ്ക്കൊളിച്ചെത്തും ഒളിസേവച്ചാരന്റെ
ഇടനെഞ്ഞിലാളും ഘനവൈദ്യുതി.
മാനിച്ചതെല്ലാം സമര്‍പ്പിച്ചു നീ
മൗനചാലകജ്വലനമായ് വന്നുയിര്‍ത്തെങ്കിലും
ചക്രവാതം പോല്‍ ചുഴറ്റുന്നൊരാണവ
നാലുകെട്ടില്‍ നിന്നു വിടപറഞ്ഞീടുന്നു.
അവസാന സ്നേഹാശ്വമെറ്റിത്തെറിപ്പിച്ച
ജലസന്ധിയില്‍ ഉയിരാര്‍ന്ന ഭ്രൂണത്തെ
വിഫലമരുവായുള്ളൊരുദരത്തിലേന്തി നീ
മിണ്ടാതെയിടറാതെ വഴിതെളിക്കുമ്പോള്‍
ഇനിയെന്നു കാണുമെന്നുള്ള ചോദ്യത്തെയീ
വികൃതമാം ഓറെഞ്ചു ചിരിയില്‍ പൊതിഞ്ഞു ഞാന്‍
വിജയമാശംസിച്ചു പിന്‍വാങ്ങിടുന്നു.
ഒന്നാശ്വസിക്കാം നിനക്കീ മനുഷ്യന്റെ
നീയോമനിച്ച പ്രപഞ്ചസാരത്തിന്റെ
നെറുകയില്‍ കുത്തിത്തുളച്ചുള്ള ശൂലമായ്
എന്റെ അകനാനൂറു ചിന്ത പുളയുമ്പോള്
വീണ്ടുമെത്തീടാം പുതുഗണനസൂത്രങ്ങള്‍,
അന്നൊരു സൂര്യനും വേറെയുണ്ടാവാം!
ഇനി വിശ്രമിക്കുക പ്രിയ കാമിനീ,
ഏറ്റമിളയവള്‍ നീയായിരുന്നുവെന്നാകിലും
പക്വതയാര്‍ന്നോരു പ്രാണതേജസ്സു നീ.
സോറി പ്ലൂട്ടോ...
ഇനി നിന്നെയൊളിക്കുന്ന സൗഹാര്‍ദ്ദമില്ല,
ഒരു മാത്രയില്‍ സമര്‍പ്പിച്ച സ്‌നേഹവും
അമൃതമാം കേവലാകര്‍ഷവും
ഞാന്‍ ബാക്കി വെയ്ക്കുന്നു, ധീരതേ!
നീ കരഞ്ഞാര്‍ത്തു വീണീടുകില്‍
നിര്‍ദ്ദയം തകരുന്നതാണെന്റെ ആത്മയൂഥം.
***
13 comments:
ഇനിയും കവിതകള്‍ വരട്ടെ.-സു-
എന്റെ കവിതകളും കുറിപ്പുകളുമായി
ഒരു പുതിയ ബ്ലോഗ് തുറന്നിരിക്കുന്നു - "ചാരുകേശി".
ചാരുകേശി ഒരു ഭാഷാംഗരാഗമാണ്. ഹിന്ദുസ്ഥാനിയില്‍ 'ചാരുകേശ്'.
ആരോഹണവും (സരിഗമപധനിസ) അവരോഹണവും (സനിധപമഗരിസ) തുല്യമായി വരുന്ന സമ്പൂര്‍ണരാഗം.
എന്റെ മകന്റെ പേരും അതുതന്നെ, ചാരുകേശ്. പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ കവിതകള്‍, താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടെ വായിക്കാം. സ്വാഗതം.
http://charukesi-charukeshi.blogspot.com
സ്വാഗതം! ഇനിയും എഴുതൂ..... വായിക്കാനും ആസ്വദിക്കാനും ധാരാളം പേര്‍ കാത്തിരിക്കുന്നു.
സ്വാഗതം
നമസ്ക്കാരം
സ്വാഗതം,
കവിതയെ ഇഷ്ടപ്പെടുന്നവര്‍ ഇവിടെ ധാരാളമുണ്ടു്.
പോരട്ടെ, ഓരോന്നായ്!
സ്വാഗതം. :)
ചാരുകേശി
"സോറി പ്ലൂട്ടോ..."
ithu ente kavithayanu
ithu sarikkum ente kavithayanu
ee kavitha
njan edthotte ?
makkalillathavr
oru kunjine dathu edukkum pole
wilson
www.kuzhoor.com
ശരിക്കും ഞാന്‍ ഞെട്ടിപ്പോയല്ലോ
വില്‍സണ്‍! കവിയും കലാകാരനുമായ 'കുഴൂര്‍ വില്‍സണ്‍' ആയിരിക്കുമെന്ന വിശ്വാസത്തില്‍ പറയുകയാണേ... ഇത് താങ്കള്‍ക്കെടുക്കാം. അല്ലെങ്കിലും 'എഴുത്തു കഴിഞ്ഞാല്‍ കൃതി സമൂഹത്തിന്റേത്' എന്നാണല്ലോ സൗന്ദര്യശാസ്ത്രം.
തങ്കളുടെ ഈ പ്രസ്താവനയെ ഞാന്‍ 'ബഹുമതിയായി' സ്വീകരിച്ചിരിക്കുന്നു. നന്ദി.
http://charukesi-charukesi.blogspot.com
"ശരിക്കും ഞാന്‍ ഞെട്ടിപ്പോയല്ലോ
വില്‍സണ്‍! കവിയും കലാകാരനുമായ 'കുഴൂര്‍ വില്‍സണ്‍' ആയിരിക്കുമെന്ന വിശ്വാസത്തില്‍ പറയുകയാണേ... ഇത് താങ്കള്‍ക്കെടുക്കാം. അല്ലെങ്കിലും 'എഴുത്തു കഴിഞ്ഞാല്‍ കൃതി സമൂഹത്തിന്റേത്' എന്നാണല്ലോ സൗന്ദര്യശാസ്ത്രം.
തങ്കളുടെ ഈ പ്രസ്താവനയെ ഞാന്‍ 'ബഹുമതിയായി' സ്വീകരിച്ചിരിക്കുന്നു. നന്ദി."
enthinanu njettiyathu sivaprasad.
allekil venda jettikolooo.
njan kavi kannathinu munpu
irachi vettukaran ayirunnu.
ente appan oru karashakan ayirunnu.
karshakar marichukodirikkukayalle ?
oru pakshe appante pretham ayirikkum njan
njettikkollooo.
vakkukal ellam varthakalyi polayallo sivaprasade.
love
kuzhoor wilson
www.kuzhoor.com
ശിവപ്രസാദിന്നും, ചാരുകേശിക്കും (അതോ ചാരുകേശിന്നോ), സ്വാഗതം...
അണമുറിയാതെ കവിതകള്‍ പ്രവഹിക്കട്ടെ അങ്ങയുടെ പേനതുമ്പില്‍ നിന്നും (സോറി - വിരല്‍തുമ്പില്‍ നിന്നും, കീബോര്‍ഡിലൂടെ, വരമൊഴിയിലേക്ക്)
വൈകിപ്പോയെങ്കിലും അങ്ങേക്ക് എന്റെയും സ്വാഗതം.
Post a Comment