Friday, December 18, 2009

കക്കയും കൈതയും

അരയോളം വെള്ളത്തില്‍
തലയാഴം കൊള്ളുമ്പോള്‍
കക്കകളുടെ ജലസാധകമറിയാം.

കുമിളകള്‍ ഉടയുന്നത്‌
കുരിശ്ശേറിയവണ്റ്റെ നിമിഷങ്ങളില്‍.
പത്തിയമര്‍ത്തിയും ഉപ്പൂറ്റി ഉയര്‍ത്തിയും
തുള്ളിക്കളിച്ചാലേ തെളിയുള്ളൂ
കരിങ്കക്കയുടെ ഗ്രാമച്ചെരിവുകള്‍.
അരികുകളില്‍ മുത്തും പവിഴവും
മുങ്ങാങ്കുഴിയിടുന്ന താഴ്വാരങ്ങള്‍.
കറുത്തപൊന്നും തേങ്ങാക്കൊത്തും
ഇടകലരുന്ന ഇറച്ചിയുടെ മണം.
ഹരിത താംബൂലങ്ങളില്‍ ചുണയേറ്റുന്ന
ചുണ്ണാമ്പെരിവിണ്റ്റെ രസനകള്‍.

കരകയറുമ്പോള്‍ കൈത പറഞ്ഞു:
'എനെറ്റ്‌ കിരീടം സ്വീകരിക്കൂ... '
പൊന്നോലത്തളിരിണ്റ്റെ വാസനക്കരങ്ങള്‍
മറന്നുപോകാത്ത കൂട്ടുകാരിയെ
അപ്പോള്‍ തിരികെത്തന്നു.

പുസ്തകക്കെട്ടും നെല്ലിപ്പഴവും
കാത്തുവച്ചൊരുമ്മയും കൈയൊഴിഞ്ഞ്‌
താഴേക്കവള്‍ പറക്കുമ്പോള്‍
കന്നേറ്റിപ്പാലം കണ്ണടച്ചു നിന്നത്‌
ഇന്നലെയാണ്‌.

കക്ക തുറന്നപ്പോള്‍... !
മാംസത്തിനു പകരം
തീരെ ചെറിയ ഒരു വെണ്‍മുത്ത്‌.

***

4 comments:

ഗൗരി നന്ദന said...

ഉള്ളിലുടക്കിയ വേദനയെ കണ്ണീരു കൊണ്ട് മറച്ചു പിടിക്കുമ്പോള്‍ ഉറഞ്ഞുറഞ്ഞു വെണ്മ ഏറിയൊരു മുത്തായി മാറുന്നു..

നല്ല കവിത ശിവേട്ടാ...(കന്നേറ്റിപ്പാലം കണ്ണടച്ചു നില്‍ക്കുന്നത് ഞാനും കണ്ടു..)

ജീവിതം said...

നല്ല കവിത.... എവിടെയാ ഇപ്പോൾ

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

I am in home land...
at Tel. +91 476 2848185, or Mobile: +91 974 7322 914.

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല