ഫ്യൂസ് പോയെന്ന് ഭാര്യ.
ഇരുള്‍പ്പേടി ഞാനൊതുക്കിക്കൊണ്ട്
ആമാടപ്പെട്ടി തുറക്കുമ്പോള്‍...
കണ്ടുകിട്ടുന്നു
മൂന്നു ശവങ്ങള്‍ - പല്ലികള്‍.
കറുത്തുനീലിച്ചവയെങ്കിലും
കണ്ണൂകള്‍ പളുങ്കായ് തിളങ്ങുന്നവ,
വാല്‍ മുറിയാത്തവ!
ഇന്നലെ ഇവരെണ്റ്റെ ഉത്തരം താങ്ങി
ഉപനിഷത്തായ് ചിലച്ചു.
സത്തൊഴിയാ വാലിന്‍തുമ്പില്‍
സത്യമേ തുടിക്കുന്നതെന്നു ഞാന്‍ നിനച്ചു.
കാലിടറും നേരത്തെണ്റ്റെ
കണ്‍ഫ്യൂഷനൊടുങ്ങാതെ
ഇടത്തും വലത്തും, പിന്നിടയ്ക്കും
കാലുകള്‍ കവച്ചു.
രോഗം (ലോകം)മാറാനിതു കാരണമെന്നു ശഠിച്ചു.
ധീരമാം ദിനോസറിന്‍ മുഖഭേദങ്ങള്‍,
ഭീമപാദവൃക്ഷങ്ങള്‍,
ലോലഹൃദയാന്തരങ്ങളില്‍ ചുവക്കും
തുടിപ്പാര്‍ന്ന മിടിപ്പുകള്‍,
നളന്ദാ-തക്ഷശിലാ വസന്താഗമങ്ങള്‍...
സര്‍ഗ്ഗസായൂജ്യങ്ങളെ ചരിത്രമാക്കും
മുഗ്ദ്ധ സുഷുപ്തീ ലയഭംഗീകാമനാകലികകള്‍... !
ഉള്‍ക്കണ്ണു തുറന്ന് ഞാന്‍ വമ്പിലോര്‍ക്കവേ
പാടക്കോപ്പുകള്‍ തോക്കുംവണ്ണം ചീറുന്നു...
അതേ, മൂന്നു പല്ലികള്‍, വാലുള്ളവ.
പിന്നെയാ യുദ്ധാവേശ ജാഥയിലവയെല്ലാം
വൃത്തബന്ധുരം ശിലാബന്ധിത വാക്യങ്ങളാല്‍
മര്‍ത്യമോക്ഷത്തിന്‍ പുലയാട്ടുകള്‍ തുടരുന്നു.
ആമാടപ്പെട്ടിമേല്‍ മകനിപ്പോള്‍
സ്റ്റിക്കറൊട്ടിച്ചീടുന്നു:
"ദൈവമേ... നിന്‍പേരിപ്പോള്‍
പല്ലിയെന്നാണോ?
സ്തോത്രം... "
-----
5 comments:
പാവം പല്ലികള്‍. നല്ല കവിത. പല്ലികള്‍ ചത്തെങ്കിലും വായിച്ചപ്പോ ഒരു സുഖം തോന്നി. വീട്ടിലിരിക്കുന്ന സുഖം.
പല്ലിക്കവിത നന്നായി ശിവേട്ടാ.....! ഓർക്കുന്നോ എന്നെ? :-)
വാലിലാകാശം കുരുക്കിയിട്ടൊരു ഗൌളി
നാഴികവിരൽചുറ്റിയെന്തോ ചിലക്കുന്നു....
മധുസൂദനൻ മാഷെ ഓർമ്മവന്നു.
കൊള്ളാം.
ഒരു തുള്ളി മുതലയാണ് പല്ലി
ഞാന്‍ ഇതുവഴി തിരഞ്ഞു വന്നതാണ്
കൂട്ടത്തിലെ അശ്ലീലതകളില്‍ നിന്ന് മാറി
Post a Comment