Monday, March 02, 2009

ലൈഫ്‌ ലോംഗ്‌ (കവിത)

മണിബന്ധത്തില്‍ കുരുക്കി
ഉറപ്പിക്കുമ്പോള്‍ ചോദ്യം:
'എത്ര കാലം ശരിയായി ചലിക്കും?'
'ലൈഫ്‌ ലോംഗ്‌' എന്നു പറയാന്‍
ഒട്ടും വൈകിയില്ല.

'സമയം ശരിയായാലും പ്രശ്നമുണ്ടല്ലോ...
മണിക്കൂര്‍ മിനിറ്റായും
മിഴിതുറന്നടയ്ക്കലായും കണക്കിലെഴുതും.
എഴുന്നേല്‍പ്പ്‌
നടപ്പ്‌
കിടപ്പ്‌
മരുന്നുകള്‍
തലക്കെട്ടു മാത്രം പത്രവായന
കുളി
ഭക്ഷണം
ടീവി കേള്‍ക്കല്‍...
എല്ലാറ്റിനും സമയത്തിന്റെ വിലക്കുണ്ടാവും!
വായിക്കാത്ത ജീവിതം
എത്ര നിഷ്‌പ്രയോജനം.'
- പരാതിയല്ല
- ആത്മഗതമാണ്‌.

കണ്‍പോളകളില്‍ നീരുണ്ട്‌,
കാല്‍പ്പാദങ്ങള്‍ പതറുന്നുണ്ട്‌,
ചുമ കഫക്കെട്ടായി ഇടറുന്നുണ്ട്‌.
എല്ലാറ്റിനും സമയത്തിന്റെ വിലക്കുണ്ടല്ലോ!

ഒടുവില്‍...
യാത്രയുടെ അവസാന ചീട്ടുമായി
ഇ. സി. ജി. മോണിറ്ററില്‍
ഇളംപച്ച നിറമുള്ള തിര ശാന്തമായി.
അമാവാസികള്‍ മിഴിയിലേക്കിറങ്ങി.

അര്‍ദ്ധബോധത്തിലെ അവസാന വിളി
ആര്‍ക്കുള്ളതായിരുന്നു?
മണിബന്ധത്തില്‍
അപ്പോഴും തുടിച്ചു...
'ലൈഫ്‌ ലോംഗാ'യിട്ടുള്ള സമയം!

***

14 comments:

Ranjith chemmad / ചെമ്മാടൻ said...

കര്‍മ്മയോഗം, കര്‍ത്തവ്യനിരത.....!!!!
ഇഷ്ടായി....

സുല്‍ |Sul said...

ലൈഫ് ലോംഗ് എന്നാല്‍ ആരുടെ ലൈഫാ?

-സുല്‍

നീര്‍വിളാകന്‍ said...

അര്‍ദ്ധബോധത്തിലെ അവസാന വിളി
ആര്‍ക്കുള്ളതായിരുന്നു?
മണിബന്ധത്തില്‍
അപ്പോഴും തുടിച്ചു...
'ലൈഫ്‌ ലോംഗാ'യിട്ടുള്ള സമയം!

ആഗ്രഹങ്ങള്‍ തീര്ന്നു മരണമോ ?

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന് സമ്മാനിച്ച വാച്ച് അദ്ദേഹത്തിന്റെ മരണശേഷം എനിക്ക് നല്‍കിക്കൊണ്ട് അമ്മ പറഞ്ഞു... ‘ഇനിയിത് മോന്‍ കെട്ടിക്കോ..’ എന്ന്. അത് അച്ഛന്റെ കൈയില്‍ കെട്ടിക്കൊടുത്ത സന്ദര്‍ഭത്തില്‍ നിന്ന് ഒരു കവിത. അതാണ് ‘ലൈഫ് ലോംഗ്’.

Anonymous said...

kollam anubhavangal orupadundennu thonnunnu... saare engg. pani kalanjittu .. ee pani thudangi koode....




Wish u all the best...

das

ഗൗരി നന്ദന said...

എന്‍റെ അച്ഛന്‍റെ എച്.എം.ടി വാച്ച് ഇപ്പോഴും ചലിക്കുന്നുണ്ട്..കൊച്ചച്ഛന്റെ കൈത്തണ്ടയില്‍.... എത്ര നീളത്തില്‍ എന്നറിയാതെ.....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"..'ലൈഫ്‌ ലോംഗാ'യിട്ടുള്ള സമയം!"

വേണു venu said...

സമയം.
ഇഷ്ടമായി.

പകല്‍കിനാവന്‍ | daYdreaMer said...

അര്‍ദ്ധബോധത്തിലെ അവസാന വിളി
ആര്‍ക്കുള്ളതായിരുന്നു?

ഇ.എ.സജിം തട്ടത്തുമല said...

ഒടുവില്‍...
യാത്രയുടെ അവസാന ചീട്ടുമായി
ഇ. സി. ജി. മോണിറ്ററില്‍
ഇളംപച്ച നിറമുള്ള തിര ശാന്തമായി.
അമാവാസികള്‍ മിഴിയിലേക്കിറങ്ങി.

G. Nisikanth (നിശി) said...

നന്നായിരിക്കുന്നു മാഷേ...

പറയാനുള്ളത് പറയേണ്ടതുപോലെ പറഞ്ഞിരിക്കുന്നു....

അനുഭവത്തിന്റെ ചൂടുള്ള വരികൾ...

സസ്നേഹം

കലാപന്‍.. said...

very nice poems lot of immagination

ശ്രീഇടമൺ said...

അര്‍ദ്ധബോധത്തിലെ അവസാന വിളി
ആര്‍ക്കുള്ളതായിരുന്നു?
മണിബന്ധത്തില്‍
അപ്പോഴും തുടിച്ചു...
'ലൈഫ്‌ ലോംഗാ'യിട്ടുള്ള സമയം!

നല്ല കവിത...*

Sony velukkaran said...

Like !