അല്ലയോ മുതലേ...
നിന്റെ കണ്ണട ചുവന്നാണ്,
ഉടുപ്പ് പച്ചയാണ്,
നടപ്പ് ചരിഞ്ഞാണ്,
കിടപ്പ് ആരാന്റെ കട്ടിലില്‍!
ചിരി പതിഞ്ഞതും
എഴുത്ത് കാപട്യവും
പാട്ട് അപശ്രുതിയെങ്കില്‍
നോക്ക് പാതിയടഞ്ഞത്.
ഏറ്റവും അസഹ്യം
ആ കണ്ണുനീരാണ്.
അതിന്റെ നിറവില്‍ അമ്ലമഴ
കനച്ച് കുതറുന്നു.
വഴുവഴുത്ത സ്ഖലിതത്തില്‍
സനാതനത്വം മറയുന്നു.
പിന്നെയുമുണ്ട് കുറ്റങ്ങള്‍...
നാമജപം വികടത്വമാക്കി
പ്രാര്‍ത്ഥനയെ സ്വകാര്യമാക്കി
പ്രാണായാമത്തില്‍പ്പോലും
മറ്റുള്ളവര്‍ക്കായ് തപിച്ചു.
ആകയാല്‍ ഞങ്ങള്‍ വന്നു;
നിന്റെ ഹൃദയം പുറത്തെടുക്കാന്‍
നക്രഹൃദയം നറുമരുന്നെന്ന്
നാനാമുനികള്‍ അരുള്‍ചെയ്തത്
ഈ കര്‍മ്മത്തെ സാധൂകരിക്കും.
നിന്റെ കണ്ണീര് ഒന്നടക്കുക,
സ്വര്‍ഗ്ഗമെങ്കിലും കാംക്ഷിക്കുക.
ചോരയുടെ ചൂടും
മാംസത്തിന്റെ ചൂരും
ഞരമ്പുകളുടെ മുറുക്കവും
അസ്ഥികളുടെ കാഠിന്യവും.
അസാധാരണം ഈ മിടിപ്പുകള്‍,
ഒരു ടൈംബോംബിന്റെ തുടിപ്പുകള്‍?
സിത്താര്‍, ബാംസുരി, തബ്ല...
ഇതാ മധുരമായ് മുഴങ്ങുന്നു
അന്ധഗായകന്റെ ആറാം സിംഫണി.
000
8 comments:
എല്ലാകാലത്തും മറ്റുള്ളവര്‍ക്കായി പാടുന്ന ഒരു പാട്ടുകാരന് എല്ലാ ദേശത്തുമുണ്ടാവും.
അയാളെ ചിലപ്പോള്‍ ആളുകള്‍ മനസ്സിലാക്കിയിട്ടുള്ളത് ഒരു ‘മുതല’ എന്നാവും.
ഹൃദയം ദ്രവിച്ചൊഴുകുന്ന കണ്ണുനീര് മുതലക്കണ്ണീരാണെന്നും ആരോപിക്കും.
നിന്റെ കണ്ണീര് ഒന്നടക്കുക,
സ്വര്‍ഗ്ഗമെങ്കിലും കാംക്ഷിക്കുക.
-അതെ, അത്രയെ നമുക്കിനി പ്രതീക്ഷിക്കാനുള്ളൂ!
സിത്താര്‍, ബാംസുരി, തബ്ല...
ഇതാ മധുരമായ് മുഴങ്ങുന്നു
അന്ധഗായകന്റെ ആറാം സിംഫണി.!!!
great..
അല്ലയോ മുതലേ...
നിന്റെ കണ്ണട ചുവന്നാണ്,
ഉടുപ്പ് പച്ചയാണ്,
നടപ്പ് ചരിഞ്ഞാണ്,
കിടപ്പ് ആരാന്റെ കട്ടിലില്‍
മറ്റുള്ളവര്‍ക്കായ് കത്തിയെരിയും സുസ്നേഹമൂര്‍ത്തിയാം സൂര്യാ...!!
വേറിട്ട ചിന്ത...
നന്ദി.. ശശിയേട്ടന്, രണ്‍ജിത്, പകല്ക്കിനാവന്.
കവിതയെ മനസ്സിലാക്കിയതിന്; കവിയെയും.
I like your vision from different angles & perception.
Santhosh Thomas
Nalla darshanam, nalla vishayam, nalla ezhuthu....
kavitha mikachu nilkkunnu....
asamsakalote....
സന്തോഷ്, ചെറിയനാടന്‍....
വളരെ സന്തോഷം. നിങ്ങള്‍ തിരിച്ചറിയുന്നല്ലോ!
നന്ദി.
Post a Comment