സംഭവം ലൈവായാല്‍
സംഗതി കിടിലന്‍...!
സാധനം അപ്പപ്പോള്‍ ഷൂട്ടണം.
മരണത്തിന്റെ മണിനാദമല്ല
മദിപ്പിക്കുന്ന കാലൊച്ചകള്‍
സെക്കന്‍ഡുകളെ ഹരിച്ചും
ഡിജിറ്റലായി രേഖപ്പെടുത്തണം.
കത്തുന്ന നാവ്....!
വേതാളസന്ദേശമല്ല ഭൂപാളവിസ്മയമാണ്
സംപ്രേഷണം ചെയ്വതെന്ന്
മന്ദ്രസ്ഥായിയില്‍ യന്ത്രിക്കണം.
ചെകുത്താന്റെ വക്കീലെന്ന്
ചെറുവൃത്തജീവിയെന്ന്
ഉച്ചസ്ഥായിയില്‍ ഉപഹസിക്കണം.
ചെറിയോന്റെ നിഴല്‍നിലത്തില്‍
കുലയ്ക്കാത്ത വാഴയെന്ന്
ചെമ്മണ്ണുതേച്ച് ഉത്തരോദ്ധരിക്കണം!
ആസ്ഥാനപദവിയിലില്ലാത്ത
അസ്ഥാനപൂച്ചയെന്നും
പ്രസ്ഥാനമന്ദിരോപാന്തത്തിലെ
വിപ്രലംഭശൃഗാരിയെന്നും
ഈയമുരുക്കി ചെവി നിറയ്ക്കണം.
ഒടുവിലത്തെ ജലപാനവിഭ്രമത്തിലും
സ്ഥലവിഭ്രാന്തിയുടെ ചുരുക്കെഴുത്തും
പിന്‍വാങ്ങലിന്റെ ചിറകൊച്ചയും
ഒന്നും അപ്രധാനമല്ലാത്ത
നാടകജീവിതത്തിന്റെ ലൈവ്....
ദാ... ഒപ്പിച്ചല്ലോ...
സംഗതി കിടിലന്‍!
***
(ഏറെക്കാലത്തിനുശേഷമുള്ള ഒരു പോസ്റ്റ്)
കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്!
Friday, November 09, 2007
തത്സമയം
Subscribe to:
Post Comments (Atom)
12 comments:
പുതിയ ഒരു കവിത പോസ്റ്റുന്നു... സ്നേഹിതരേ!
മാഷേ,
തത്സമയം,
“പിന്‍വാങ്ങലിന്റെ ചിറകൊച്ചയും
ഒന്നും അപ്രധാനമല്ലാത്ത
നാടകജീവിതത്തിന്റെ ലൈവ്....
ദാ... ഒപ്പിച്ചല്ലോ...
സംഗതി കിടിലന്‍!“
ഇതിലൊരു കുറ്റപ്പെടുത്തലിന്റെ ശബ്ദം എനിക്കു മാത്രമാണോ കേള്‍ക്കാന്‍ കഴിയുന്നതു്.
എങ്കിലെനിക്കു തോന്നുന്നു മനപൂര്‍വ്വം അല്ലാതെ ആയിരുന്നല്ലോ അതു സംഭവിച്ചതു്. ആതിനു വേണ്ടി ആരും കാത്തിരുന്നില്ല. വിധിയൊരുക്കിയ ഒരു വിരുന്നു് അതെന്തെന്നു പോലുമറിയാതെ പകര്‍ത്തിയവരെ കുറ്റപ്പെടുത്തണോ....?
സംഗതി കിടിലന്‍:)
പ്രസാദേട്ടാ..
വളരെ സന്തോഷമായീ..
ഇനി ഒരൊളിച്ചോട്ടം ഉടനെയെങ്ങാനുമുണ്ടോ!?
“തത്സമയം” കിടിലം...:)
ഏറെക്കാലത്തിനു ശേഷം!
കണ്ടതില്‍ സന്തോഷം മൈനാഗന്‍ മാഷേ
മാഷേ ഇതെവിടെയാണ്?
വേണു, കവിത എന്റെ പ്രതികരണമാണ്. വേണു കരുതിയ മാതിരി ആയാലും തെറ്റില്ലെന്ന് ഞാന്‍ കരുതുന്നു. പിന്നെ... ഒരു സംഭവം രേഖപ്പെടുത്തപ്പെട്ട സന്ദര്‍ഭമല്ല, അത് വിനിയോഗിക്കപ്പെട്ടുന്ന/ആവര്‍ത്തിച്ച് സംപ്രേഷിക്കുന്ന കച്ചവടതാല്പ്പര്യത്തെയാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്. ഒരേ കാഴ്ച്ചയുടെ തനിയാവര്‍ത്തനം അതിന്റെ വൈകാരികമായ ആര്‍ജ്ജവത്തെ മറ്റൊരു തിരച്ഛീനരേഖയിലേക്ക് മറിച്ചുവില്‍ക്കുമെന്ന് പ്രസ്തുത സമ്ഭവം തെളിയിച്ചതല്ലേ?
പ്രമോദ്, നന്ദി.
പ്രയാസീ, ഒളിച്ചോട്ടം ശീലിക്കാത്തതുകൊണ്ടുള്ള കുഴപ്പങ്ങള്‍ മാത്രമേ എന്റെ ജീവിതത്തിലുള്ളൂ. ഇനിയും ഒളിച്ചോട്ടം പ്രയാസമാണ്.
ദേവന്, ആകെമൊത്തം ചില തടസ്സങ്ങളിലായിരുന്നു. അധികം വൈകാതെ ചിറകുകള് മുളയ്ക്കുമെന്ന് കരുതി കാത്തിരിക്കുന്നു. നേരില്‍ക്കാണാം.
സുനില്കൃഷ്ണന്, 'ഞാന്‍ ഇവിടെയുണ്ട്' വീട്ടില്‍. സമയമുള്ളപ്പോള്‍ ഇമെയില്‍ അയയ്ക്കുക.
പ്രിയ ശിവപ്രസാദ്,
വളരെ നാളുകള്‍ക്കു ശേഷമുള്ള പോസ്റ്റ് വായിച്ചു.
എന്തു കിട്ടിയാലും “സംഭ്വമാക്കുന്ന” ഈ ലോകത്തില്‍ ഇതൊക്കെ പുത്തരിയല്ലല്ലൊ? അവിടെ ജനനവും മരണവും വിൽപ്പനച്ചരക്കുകളാവുന്നതില് അത്ഭുതവുമില്ല. നല്ല വരികള്‍.
തിരിച്ചുവരവിന് (ഇങ്ങോട്ടെയ്ക്കല്ല) ഊഷ്മളമായ വരവേൽപ്പ്.
ജീവിതത്തിന്റെ ചുഴികളില്‍ പകച്ചു നില്‍ക്കാതെ സധൈര്യം മുന്നോട്ടു പോവുക. ഇതിനിടയില്‍ എന്തെ കവിതയെഴുതിയില്ല എന്നുചോദിക്കുന്നതിലെ അര്‍ത്ഥ ശൂന്യത മനസ്സിലാക്കി ചോദ്യം പിന് വാങ്ങുന്നു. എങ്കിലും ബ്ലോഗില്‍ സജീവ സാന്നിദ്ധ്യം ഇനി പ്രതീക്ഷിക്കട്ടെ.
ശിവേട്ടാ,
ഏറെ നാളുകള്‍ക്ക് ശേഷം ഒരു സൃഷ്ടി കണ്ടതില്‍ വളരെ സന്തോഷം.
കവിത വളരെ നന്നായി.
ക്ഷേമാശംസകളോടെ,
സിയ
ശിവേട്ടാ ഒത്തിരി നാളുകള്‍ക്ക് ശേഷമുള്ള പോസ്റ്റു കണ്ടു നന്നായിരിക്കുന്നു
വളരെ നാളുകള്‍ക്ക് ശേഷം തിരിച്ചു വന്നതില്‍ സന്തോഷിക്കുന്നു.
ഒരു കവിതയുടെയും ഗൂഢാര്‍ത്ഥം കണ്ടെത്താന്‍ ഞാന്‍ ആളല്ല എങ്കിലും ശിവേട്ടന് പറഞ്ഞതുപോലെ
“ഒരു സംഭവം രേഖപ്പെടുത്തപ്പെട്ട സന്ദര്‍ഭമല്ല, അത് വിനിയോഗിക്കപ്പെട്ടുന്ന/ആവര്‍ത്തിച്ച് സംപ്രേഷിക്കുന്ന കച്ചവടതാല്പ്പര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.“
നന്ദി! വീണ്ടും കാണാം.
നന്ദി, സുഹൃത്തെ.
താങ്കള്‍ കരുത്തു കൈവിടാതെ സൂക്ഷിക്കുന്നു
Post a Comment