Wednesday, March 31, 2010

ലഹരിപർവ്വം

കഴുത്തിനു മുറുക്കിപ്പിടിച്ച് പുറത്തിട്ടു.
കൊരവള്ളി ഞെരിച്ച് ചോരമണത്തു.
മൂക്ക് വിറപ്പിച്ച് മിഴികൾ പൂട്ടി
കൊണ്ടുവാ വെള്ളമെന്ന് നാവാൽ നീട്ടി
കൊച്ചു ഹിമാലയങ്ങളെ തൊഴിച്ചപ്പോൾ
ഗംഗയെ പരമേശ്വരൻ ഒളിച്ചുനോക്കി.
ഗജറാണിയായ് തുമ്പിവിറപ്പിച്ച
പാർവതി പാതിമെയ്യിൽ തളിർത്തു.

മൂന്നാം പടികയറി നാലിലേക്ക്
കാലിടറിയപ്പോൾ കൈലാസം കുലുങ്ങി.
വിയർത്തു വിറച്ച് കൊടുമുടികയറിയപ്പോൾ
പാർവതിയും ഗംഗയുമില്ല ചാരെ...
കാളിദാസൻ ഔഷധച്ചെടികളുടെ
സ്വയം‌പ്രകാശത്തിൽ ധ്യാനിച്ചിരിക്കുന്നു.
അഞ്ചമ്പൻ വില്ലു കുലയ്ക്കാനാവാതെ
രതീദേവിയറിയാതെ കണ്ടുനിൽക്കുന്നു...
മാനസസരോവരത്തിൽ താമര പറിക്കുന്നത്
നഗ്നസുഗന്ധിയാം സൈരന്ധ്രി.

‘കാന്താ... തൂകുന്നു തൂമണം...ഇതെങ്ങു നിന്ന്?’
പാടുന്നു കൌമാര വിസ്മയം.
മൂക്കുടഞ്ഞ്, കണ്ണടഞ്ഞ് പരന്നുവീണപ്പോൾ
തത്തമ്മപ്പേച്ചു പോൽ തെറിച്ച്
പളുങ്കുകുപ്പിയുടെ പേരു തെളിഞ്ഞു:
‘***കുച് നയി...കുച് നയി..’

000

*** ‘കുച് നയി‘ എന്ന ഹിന്ദിപ്പേരിൽ ഒരു സ്കോച് വിസ്കി.
(നിയമപരമായ മുന്നറിയിപ്പ്‌: മദ്യം പരസ്യമായേ കുടിക്കാവൂ.)

5 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

‘കുച് നയി‘ എന്ന ഹിന്ദിപ്പേരിൽ ഒരു സ്കോച് വിസ്കി.
(നിയമപരമായ മുന്നറിയിപ്പ്‌: മദ്യം പരസ്യമായേ കുടിക്കാവൂ.)

Ranjith chemmad / ചെമ്മാടൻ said...

"മൂന്നാം പടികയറി നാലിലേക്ക്
കാലിടറിയപ്പോൾ കൈലാസം കുലുങ്ങി."

ശിവേട്ടാ ഓരോന്നു പറഞ്ഞു കൊതിപ്പിക്കും...
ഇന്നു രാത്രി ഒന്നു Try ചെയ്തു നോക്കണം


O.t.:
pazhaya No. work cheyyunnilla!!!!
free akumpol onnu njekkooo
055 83 20 985

Jishad Cronic said...

KOLLAAAM

മറ്റൊരാള്‍ | GG said...

:)

മനുരാജ് said...

"മൂന്നാം പടികയറി നാലിലേക്ക്" \
ശിവേട്ടാ......?