Thursday, February 12, 2009

കിളിപ്പാട്ട്‌

കാതിലെത്താന്‍ വൈകുന്ന
കിളിപ്പാട്ടുകളൊക്കെ
ആകാശം മേഘക്കീറില്‍
നക്ഷത്രത്താല്‍ പകര്‍ത്തുന്നുണ്ടാവാം.
നാളത്തെ വെയിലിലോ
മറ്റൊരിക്കല്‍ മഴയിലോ
ഋതുഗീതമായ്‌ അലിയിച്ച്‌
ഭൂമിക്ക്‌ തിരികെത്തരാന്‍.

അതുകൊണ്ടായിരിക്കാം
നോവുകള്‍ പൊള്ളിക്കുന്ന
കടുത്ത വേനല്‍ സഹിക്കാനും
കരളിനെ കുളുര്‍പ്പിക്കുന്ന
നനുത്ത മഴകളെ പ്രണയിക്കാനും
നം അനുശീലിച്ചത്‌.

സത്യത്തില്‍ ഓരോ കിളിപ്പാട്ടും
ഒരു സന്ദേശമാവം.
ചോരയുറയുന്ന നേരിന്റെ
നേര്‍ത്തലിയുന്ന ഒരീണം
വെട്ടിത്തിളയ്ക്കുന്ന ക്രൗര്യത്തിന്റെ
അപ്രിയമായ ഒരു പൊള്ളല്‍.

തിളച്ചവെള്ളവും പൂച്ചയും
മനസ്സിനുള്ളിലെ ധ്രുവങ്ങളില്‍
ഇപ്പോഴും അങ്ങനെതന്നെ
പതിഞ്ഞുകിടക്കുന്നു...
കിളിപ്പാട്ടുകളാല്‍ ഉണര്‍ത്തപ്പെടാതെ.

***

6 comments:

Ranjith chemmad / ചെമ്മാടൻ said...

ഓരോ കിളിപ്പാട്ടും
ഒരു സന്ദേശമാവം......

അതും ഇല്ലാതാകുമോ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"സത്യത്തില്‍ ഓരോ കിളിപ്പാട്ടും
ഒരു സന്ദേശമാവം.
ചോരയുറയുന്ന നേരിന്റെ
നേര്‍ത്തലിയുന്ന ഒരീണം
വെട്ടിത്തിളയ്ക്കുന്ന ക്രൗര്യത്തിന്റെ
അപ്രിയമായ ഒരു പൊള്ളല്‍"

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അതെ... അങ്ങനെയും കിളിപ്പാട്ടുകളുണ്ട്.
ശരിയല്ലേ?

മറ്റൊരാള്‍ | GG said...

:)

Mahesh Cheruthana/മഹി said...

"നാളത്തെ വെയിലിലോ
മറ്റൊരിക്കല്‍ മഴയിലോ
ഋതുഗീതമായ്‌ അലിയിച്ച്‌
ഭൂമിക്ക്‌ തിരികെത്തരാന്‍"

"ചോരയുറയുന്ന നേരിന്റെ
നേര്‍ത്തലിയുന്ന ഒരീണം
വെട്ടിത്തിളയ്ക്കുന്ന ക്രൗര്യത്തിന്റെ
അപ്രിയമായ ഒരു പൊള്ളല്‍"
നന്നായിരിക്കുനു!!!

പകല്‍കിനാവന്‍ | daYdreaMer said...

വളരെ ഇഷ്ടപ്പെട്ടു ശിവേട്ടാ ഈ വരികള്‍..