1. കാറ്ററിയില്ല ... കടലറിയില്ല ...
ഏതോ ഹിഡന്‍ അജണ്ടപോലെ സൂര്യന്‍
മണല്‍ക്കാറ്റിന്റെ കുന്തമുനകള്‍ക്ക് കാവല്‍.
രാവോ പകലോ വേര്‍തിരിയാത്ത കൂടാരത്തില്
പ്രാതലിന്റെ വിളര്‍ച്ച പോലെ പൌര്‍ണ്ണമി.
വട്ടത്തില്‍ വട്ടാരം ഒത്തിരിക്കാം
പാത്രത്തില്‍ ചത്തുകിടക്കുന്നതോ സ്വപ്നവിഭവം.
ഇത്...
സന്ധിയില്ലാ ജിവിതത്തിന്റെ ഒറ്റയാള്‍ പ്രകടനം.
കവലകളോരോന്നും മുറിച്ചുകടക്കാന്‍
യുഗങ്ങളുടെ ദൈര്‍ഘ്യം.
വാക്കുകള്‍ക്ക് ധ്വനിയൊടുങ്ങിപ്പോകുമ്പോള്‍
കഥയില്‍നിന്ന് പുറക്കാത്തപ്പെട്ട നായകനെപ്പോലെ
കുടിയേറ്റക്കാരന്റെ വിലാപശ്രുതികള്‍...
"കാറ്ററിയില്ല ... കടലിറിയില്ല ...
അലയും തിരയുടെ വേദന?"
2. ചെക്കും വണ്ടിച്ചെക്കും
'ജീവിതം എത്ര വലിയ പ്രതിഭാസമാണ്?
'ഓഹോ? ആര് പറഞ്ഞ്?'
'ഞാനല്ല, ഏതോ മഹാന്‍'
'താന്‍ മഹാമ്മാരെ കളഞ്ഞിട്ട്
മനുഷേമ്മാരെ നോക്കി പടിക്ക്. '
'എന്നാലും മനുഷ്യരില്‍ നിന്നാണല്ലോ
മഹന്മാരുണ്ടായിട്ടുള്ളത്''.
'തനിക്കെന്താ വട്ടൊണ്ടോ?'
'ഇപ്പോഴില്ല.എന്നാലും ഇനി ഉണ്ടായിക്കൂടെന്നില്ല'
'എടോ, മഹാമ്മാരൊക്കെ മാറിയ ചെക്കുകളാ..
നമ്മള് മനുഷേമ്മാരൊക്കെ വെറും വണ്ടിച്ചെക്ക്.
3. കാര്‍ഡുകള്‍
(നൂതന വിദ്യാഭ്യാസത്തിന് ഒരു ചാപ്റ്റര്‍)
ജീവിതം നിലനിര്‍ത്താന്‍ ഭക്ഷണമല്ല
അത്യാവശ്യമായവ ചില കാര്‍ഡുകളാണ്.
റേഷന്‍ കാര്‍ഡ് = പട്ടിണിയുടെ പരോള്‍
തിരിച്ചറിയല്‍ക്കാര്‍ഡ് = വോട്ടവകാശ വിനോദം
മാസ്റ്റര്‍ കാര്‍ഡ് = മാന്യതയുടെ ട്രപ്പീസുകളി
സിം കാര്‍ഡ് = ദൂരം കുറയ്ക്കാനുള്ള ഉപകരണം
കാര്‍ഷിക വായ്പ = കാലന്റെ ക്ഷണപത്രം
000
10 comments:
വാക്കുകള്‍ക്ക് ധ്വനിയൊടുങ്ങിപ്പോകുമ്പോള്‍
കഥയില്‍നിന്ന് പുറക്കാത്തപ്പെട്ട നായകനെപ്പോലെ
കുടിയേറ്റക്കാരന്റെ വിലാപശ്രുതികള്‍...
"കാറ്ററിയില്ല ... കടലിറിയില്ല ...
അലയും തിരയുടെ വേദന?"
മണല്‍ക്കൂണുകള്‍ (കവിത):
രചനാരീതി മാറ്റാനുള്ള മനഃപൂര്‍വ്വമായ ഒരു ശ്രമം ഈ കവിതയില്‍ കാണുന്നു.അതെന്നെ സന്തോഷിപ്പിക്കുന്നു.
dear,
kathayil ninnu kanam thoongi purathu povunna vaakkukal jeevithathinte vakkil nilkkuna kathakaarane pole chilappol.
is this your email ID:
sivaprasad@ibn-hayyan.com
-riz.
തിരയുടെ ത്വര തീരത്തിലലിയുന്നു, തീരാത്തതു തീരത്തിന്റെ തിരനോട്ടം.
ശിവപ്രസാദ്,
മൂന്നു കവിതകള്‍. അതില്‍ ഒന്നും - മൂന്നും ആസ്വാദനത്തിന്റെ രണ്ട് വ്യത്യ്സ്ഥ തലങ്ങളിലേയ്ക്കു കൊണ്ടു പോകുന്നു. കുടിയേറ്റക്കാരന്റെ വിലാപശ്രുതികള്‍.
തീറ്ച്ചയായും അതെ.
കാര്‍ഡുകള്‍ ഇന്ന് മനുഷ്യന് അത്യന്താപേക്ഷിതമായിരിക്കുന്നു. മാസ്റ്റര്‍/വിസ കാര്‍ഡുകളുടെ ആ “ട്രപ്പീസു കളി”യില്‍ പെട്ട് നിലത്തു വീണ് നടുവൊടിഞ്ഞ എത്ര എത്ര ജീവനുകള്‍ നമുക്കു ചുറ്റും. (കഴിഞ്ഞ ദിവസം ഗള്‍ഫ് മാധ്യമത്തില്‍ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു).
രണ്ടാമത്തേത് ഒരു “ശിവപ്രസാദ് കവിത” എന്ന് പറയാന്‍ കൊള്ളില്ല.
വാക്കുകള്‍ക്കു കനം കൂടുന്നുവോ
കനം കൂടിയാലും ഭംഗിയുണ്ട്.
'എടോ, മഹാമ്മാരൊക്കെ മാറിയ ചെക്കുകളാ..
നമ്മള് മനുഷേമ്മാരൊക്കെ വെറും വണ്ടിച്ചെക്ക്.
വളരെ വളരെ ശരി
ഇത്തിരി കവിത,ഇത്തിരി ദര്‍ശനം.ഇഷ്ടമായി,മാഷെ.
വേണം ജന്മ,മനേകമിത്തണലിലെന്‍ സ്വപ്നം
ലയിക്കുന്നതാ-
മീണം മാറ്റൊലി കൊള്ളുമാ,ക്കളമൊഴിത്തേ-
നുണ്ടുറങ്ങീടുവാന്‍
നാണം രാഗമണയ്ക്കുമാ,ക്കവിളിലെ,
ശ്സോണാഭ ദിങ്മണ്ടലേ
കാണാന്‍ വീണ വിതുമ്പുമാച്ചൊടികളില്‍
ചുമ്പിച്ചുണര്‍ത്തീടുവാന്‍ ...
from
http//rahasyalokam.blogspot.com
Post a Comment